Search This Blog

Friday, June 12, 2020

UPSC MALAYALAM OPTIONAL TEST SERIES • Manipravalam—early and medieval manipravala works including attakkatha and champu. • Folk Literature. Kilippattu, Tullal and Mahakavya.



1.മലയാള കവിതയുടെ വളർച്ചയിൽ ചമ്പുക്കൾ വഹിച്ച പങ്ക് എന്ത്

 

2 മലയാളത്തിലെ നാടോടിപ്പാട്ടുകളുടെ സവിശേഷത എന്ത്

 

3 എഴുത്തച്ഛന്റെ ജീവിത ദർശനം കിളിപ്പാട്ടുകളുടെ സഹായത്തോടെ വിശദമാക്കുക

 

DWNLD PDF


Sunday, June 7, 2020

UPSC MALAYALAM OPTIONAL TEST SERIES Pattu—Ramacharitam, Niranam Works and Krishnagatha


Add caption

1. നിരണംകൃതികൾക്ക് മലയാളം സാഹിത്യചരിത്രത്തിൽ ഉളള സ്ഥാനം എന്ത് ?

 

2 കൃഷ്ണഗാഥയുടെ ആകർഷകത്വത്തിന് കാരണമായ ഘടകങ്ങൾ എന്ത്


Friday, June 5, 2020

UPSC MALAYALAM TEST SERIES - PAPER 1



3.3 Characteristics of contemporary Malayalam; Malayalam as administrative language. Language of scientific and technical literature—media language

 

1 സമകാലീന മാധ്യമങ്ങളിലൂടെ അവതരിപ്പുക്കപ്പെടുന്ന ഭാഷാരീതി മലയാളഭാഷാ തനിമയെ വികലമാക്കുന്നുണ്ടോ പരിശോധിക്കുക

 

2 ശാസ്ത്ര സാങ്കേതിക  പദവാലി ഉൾക്കൊളളാൻ മലയാള ഭാഷ സജ്ജമല്ല . ഈ വാദത്തെ വിമർശനപരമായി പരിശോധിക്കുക

Monday, June 1, 2020

download pdf - UPSC MALAYALAM OPTIONAL TEST SERIES WEEK-3 TEST -1 3.1 Peculiarities of the language of Pana, Kilippattu and Tullal.



1. പൂന്താനത്തിൻറെ ഭാഷ മലയാളത്തിന് എത്ര ഇണങ്ങുന്നു എന്ന് പരിശോധിക്കുക

 

2.തുഞ്ചത്തെഴുത്തച്ഛൻറെ കിളിപ്പാട്ടിലെയും കുഞ്ചൻ നമ്പ്യാരുടെ തുളളൽ കൃതികളിലെയും ഭാഷ താരതമ്യം ചെയ്യുക


Saturday, May 30, 2020

UPSC MALAYALAM OPTIONAL – REVISION TEST UNIT 2

 1 . ആട്ടപ്രകാരങ്ങളും ക്രമദീപികയും രചിക്കപ്പെട്ടത് എന്തിനു വേണ്ടിയായിരുന്നു  അവയുടെ സ്വരൂപം മലയാളത്തിന്റെ ഏതു വികാസദശയ്ക്ക് നിദർശനമാണെന്ന് പരിശോധിക്കുക

(15 MARK 150 WORDS)

 

2 ഗദ്യപദ്യോയമായ ചമ്പുക്കൾ സംസ്കൃതത്തിലെ ചമ്പുസാഹിത്യത്തോട് കടപ്പെട്ടിരിക്കുന്നു. മലയാളഭാഷയുടെ വളർച്ചയ്ക്ക് ചമ്പുക്കൾ എത്ര ഉപകരിച്ചിട്ടുണ്ട് എന്ന് നിർണ്ണയിക്കുക

 

3 സന്ദേശം അതൊന്നേയുളളു എന്ന നിരൂപകമതത്തെ സാധൂകരിക്കാമോ ? സന്ദേശകാവ്യപ്രസ്ഥാനത്തെ ആസ്പദമാക്കി ചർച്ച ചെയ്യുക


download pdf

 

 

 


Friday, May 22, 2020

UPSC MALAYALAM OPTIONAL TEST SERIES 2.3 Early Malayalam Prose—Bhashakautaliyam, Brahmandapuranam, Attaprakaram, Kramadipika and Nambiantamil.

UPSC MALAYALAM OPTIONAL TEST SERIES

            2.3 Early Malayalam Prose—Bhashakautaliyam, Brahmandapuranam, Attaprakaram, Kramadipika and Nambiantamil.



download pdf : question pdf


1 . ഭാഷാകൌടിലീയത്തിൻറെ ഭാഷാപരമായ സവിശേഷതകൾ എന്ത് 

 

2 ആട്ടപ്രകാരത്തിൻറെയും ക്രമദീപികയുടെയും ചരിത്രപ്രാധാന്യം എന്ത്

 

3 നമ്പ്യാന്തമിഴിലെ ഭാഷാപരമായ സവിശേഷതകൾ എന്ത്




Wednesday, May 20, 2020

UPSC MALAYALAM OPTIONAL TEST SERIES - 2.2 Folklore—Southern and Northern ballads, Mappila songs.

UPSC MALAYALAM OPTIONAL TEST SERIES

2.2 Folklore—Southern and Northern ballads, Mappila songs.

   download pdf : test 5 pdf

1. വടക്കൻ പാട്ടിൻറെയും തെക്കൻ പാട്ടിൻറെയും സവിശേഷതകൾ താരതമ്യം ചെയ്യുക.

 

2 മാപ്പിളപ്പാട്ടിലെ ഭാഷയുടെ സവിശേഷതകൾ എന്തെല്ലാം


Monday, May 18, 2020

UPSC MALAYALAM TEST SERIES - TEST 4 . DOWNLOAD PDF

UPSC MALAYALAM TEST SERIES - PAPER 1 – TEST 5

2.1         Manipravalam—definition. Language of early manipravala works—Champu, Sandesakavya, Chandrotsava, minor works. Later manipravala works—medieval Champu and Attakkatha.

Add caption


1 മണിപ്രവാളകൃതികളിലെ ഭാഷാപരമായ സവിശേഷതകൾ എന്ത്

2 സന്ദേശകാവ്യമെന്നാൽ എന്ത് . ഇവയുടെ ഭാഷാപരമായ സവിശേഷതകൾ ഉദാഹരണസഹിതം വ്യക്തമാക്കുക

3 പിൽക്കാല മണിപ്രവാളകൃതിയായ മദ്ധ്യക്കാലചമ്പുക്കളുടെ ഭാഷാപരമായ സവിശേഷതകൾ എന്തെല്ലാം

4 ആട്ടക്കഥ എന്നാൽ എന്ത് . മലയാളഭാഷയുടെ വളർച്ചയിൽ അതിനുളള സ്ഥാനം എന്ത്


Saturday, May 16, 2020

REVISION TEST

UPSC MALAYALAM TEST SERIES –

REVISION TEST – PAPER 1 – UNIT 1

1 .
സംസ്‌കൃത ഹിമഗിരിഗളിതാ,

ദ്രാവിഡ വാണീ കളിന്ദജാമിളിതാ ’’ എന്ന് മലയാള ഭാഷയുടെ ഉല്പത്തിയെകുറിച്ച് കോവുണ്ണിനെടുങ്ങാടി  നിർണ്ണയിച്ചത് പിൽക്കാല ഭാഷാശാസ്ത്രജ്ഞന്മാർ അംഗീകരിക്കുന്നുണ്ടോ

2  . മലയാളഭാഷയുടെ വളർച്ചയിൽ സംസ്കൃതം വഹിച്ച പങ്കെന്ത്

3നിരണംകൃതികളുടെ ഭാഷാപരമായ പ്രത്യേകതകൾ എന്ത്


Thursday, May 14, 2020

UPSC MALAYALAM TEST SERIES - PAPER 1 – TEST 3

UPSC MALAYALAM TEST SERIES - PAPER 1 – TEST 3

1.3  Pattu School—Definition, Ramacharitam, later pattu works—Niranam works and Krishnagatha.


 download pdf : upsc malayalam test 3 pdf

1. നിരണംകൃതികളിലെ ഭാഷാപരമായ പ്രത്യേകതകൾ എന്തെല്ലാം.

 

2 കൃഷ്ണഗാഥ യുടെ മഹത്വത്തിനു നിദാനം കവിയുടെ ആഖ്യാന പാടവമല്ല , അതിലെ ഹൃദ്യമായ മലയാളഭാഷയാണ് . സ്വമതം സ്ഥാപിക്കുക

3 'ദ്രമിഡസംഘാതാക്ഷരനിബദ്ധ'മെന്ന വ്യവസ്ഥ പാട്ടു പ്രസ്ഥാനത്തിന്റെ മൗലിക ലക്ഷണമാണോ

 

4. പാട്ടിന്റെ നിർവചനമെന്ത്? പാട്ടിന്റെ ലക്ഷണം മുഴുവനും കാണപ്പെടുന്ന കൃതിയാണോ രാമചരിതം. പരിശോധിക്കുക

 

5 രാമചരിതത്തിന്റെ ഭാഷയെ കുറിച്ചുളള പ്രമുഖ പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ സംഗ്രഹിക്കുക

 

 

 

 

 

 

 

Keep writing  practice makes improvement happy writing


Wednesday, May 13, 2020

TEST 2 UPSC MALAYALAM OPTIONAL PAPER -1

UPSC MALAYALAM TEST SERIES - PAPER 1 – TEST 2

1.2 -  Relation between Tamil and Malayalam :
Six nayas of A. R. Rajarajavarma

Sunday, May 10, 2020

UPSC MALAYALAM OPTIONAL TEST SERIES - PAPER 1 - TEST 1 1.1 —Early phase of Malayalam Language : Various theories : Origin from proto Dravidian, Tamil, Sanskrit.



ഓരോ ചോദ്യത്തിനും നൂറ്റിയമ്പത് വാക്കിൽ കവിയാതെ ഉത്തരം എഴുതുക  (10*5=50)


1." സംസ്കൃതജന്യവാദം  കോവുണ്ണിനെടുങ്ങാടി പൂർണ്ണമായ അർത്ഥത്തിൽ അവതരിപ്പിക്കുന്നില്ല." -  പരിശോധിക്കുക

2. മലയാളഭാഷയുടെ ഉൽപത്തിയെക്കുറിച്ച് ഉളളൂരിൻ്റെ അഭിപ്രായം എന്ത്. 

3. മൂലദ്രാവിഡത്തിൽ നിന്നു നേരിട്ടു പിരിഞ്ഞുവന്നതാണ് മലയാളഭാഷ എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവരുടെ വാദങ്ങളുടെ             സ്വീകാര്യത  പരിശോധിക്കുക

4  മലയാളഭാഷയുടെ ഉൽപത്തിയെക്കുറിച്ച് ഗോദവർമ്മയുടെ അഭിപ്രായം വിലയിരുത്തുക

മലയാളഭാഷയുടെ ഉൽപത്തിയെക്കുറിച്ച് തമിഴ് ജന്യവാദക്കാർ ഉന്നയിക്കുന്ന വാദമുഖങ്ങൾ എന്തെല്ലാം.

Saturday, May 9, 2020

FREE UPSC MALAYALAM OPTIONAL TEST SERIES -

UPSC MALAYALAM OPTIONAL TEST SERIES 


പ്രിയസുഹൃത്തുക്കളെ UPSC MALAYALAM OPTIONAL എന്ന TELEGRAM CHANNEL ലൂടെ 40 ആഴ്ച നീണ്ടുനിൽക്കുന്ന ANSWER WRITING PROGRAM ആരംഭിക്കുകയാണ്. 11/05/2020 ന് തുടങ്ങി 2020 DECEMBER വരെ നീണ്ട് നിൽക്കുന്ന ഈ ANSWER WRITING PROGRAM  ന്റെ Download time table - paper 1 pdf ഇവിടെ നിന്നും download ചെയ്യാവുന്നതാണ്. ഈ ANSWER WRITING PROGRAM ന് നമ്മുടെ TELEGRAM CHANNEL UPSC MALAYALAM OPTIONAL
 TELEGRAM GROUP MALAYALAM OPTIONALS - UPSC എല്ലാ MEMBERS ൻ്റെയും സഹകരണം പ്രതീക്ഷിക്കുന്നു. 

ചോദ്യങ്ങൾ അതത് ദിവസങ്ങളിൽ 10 മണിക്ക് ശേഷം POST ചെയ്യുന്നതാണ്

DISCLAIMER : നിങ്ങൾക്ക് എല്ലാവർക്കും VALUE ചെയ്ത് തരാം എന്ന വാഗ്ദാനം ഇല്ല. GROUP ൽ  SHARE ചെയ്യുന്ന നിങ്ങളുടെ ANSWERS ന് GROUP  ൽ അഭിപ്രായം ചോദിക്കാം

"നിങ്ങൾ ANSWER PRACTICE ചെയ്യേണ്ടത്
നിങ്ങളുടെ മാത്രം ആവശ്യമാണ്.!" 


Friday, April 24, 2020

ചങ്ങമ്പുഴ കൃഷ്ണപ്പിളള നക്ഷത്രങ്ങളുടെ സ്നേഹഭാജനം - ചോദ്യശേഖരം download pdf

PREVIOUS YEAR QUESTIONS 


  1. ചങ്ങമ്പുഴയുടെ ബാല്യകാലജീവിതത്തെക്കുറിച്ച്  പ്രൊഫ.എം.കെ സാനു നൽകുന്ന വിവരങ്ങൾ സംഗ്രഹിക്കുക (2010)
  2. ചങ്ങമ്പുഴ കൃഷ്ണപ്പിളള നക്ഷത്രങ്ങളുടെ സ്നേഹഭാജനം  എന്ന കൃതിയെ ആസ്പദമാക്കി താഴെച്ചേർക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. (20X3)                                               
    a)      ജീവചരിത്രമെന്ന നിലയിൽ ഈ കൃതിയെ എങ്ങനെ വിലയിരുത്തുന്നു.
    b)      ഈ കൃതിയിലെ കല്പിതാംശങ്ങൾക്ക് ചങ്ങമ്പുഴ എന്ന വ്യക്തിയുമായി എന്ത് ബന്ധമാണ് ഉളളത്
    c)       ഗ്രന്ഥകാരന്‍റെ കവിപൂജ പ്രസ്തുത ജീവചരിത്രത്തിനു നേട്ടമാണോ കോട്ടമാണോ വരുത്തിയത് (2011)                                  
  3. എം.കെ സാനു ചങ്ങമ്പുഴയെ വെളളപൂശുന്നുണ്ടോ നിരൂപിക്കുക (year 2011 mark 20)                                                   
  4. ചങ്ങമ്പുഴക്കവിത പിൽക്കാല കവികളെ ഏതെങ്കിലും തരത്തിൽ സ്വാധീനിച്ചിട്ടുണ്ടോ ? (paper 1 2013 . mark 20)                                                                     
  5.  കവിജീവിതവും കാവ്യജീവിതവും ഇഴചേർത്തുകൊണ്ടുളള രചനാതന്ത്രം ജീവചരിത്രത്തെ കാവ്യരഠനത്തിനുളള ഉപാദാനസാമഗ്രിയാക്കി മാറ്റുന്നു- ചങ്ങമ്പുഴ കൃഷ്ണപ്പിളള നക്ഷത്രങ്ങളുടെ സ്നേഹഭാജനം   എന്ന കൃതിയെ അടിസ്ഥാനമാക്കി പരിശോധിക്കുക (2013 paper 2 mark 10)                                 
  6. പരമ്പരാഗത സദാചാര സങ്കൽപ്പത്തിനപ്പുറം നിന്നുകൊണ്ടേ ഇതെഴുതാവു എന്ന ധാരണയാണ് എന്നിൽ ആധിപത്യം ചെലുത്തിയത് എന്ന എം.കെ സാനുവിന്‍റെ പ്രസ്താവനാവാക്യം ചങ്ങമ്പുഴ കൃഷ്ണപ്പിളള നക്ഷത്രങ്ങളുടെ സ്നേഹഭാജനം സാധൂകരിച്ചുവോ?  (2014 P2 MARK 10)                                       
  7. മലയാള കവിതയുടെ മാധുര്യവും പദസൌന്ദര്യവും നിറഞ്ഞൊഴുകുന്നതാമ് ചങ്ങമ്പുഴയുടെ കവിതകൾ - നിരൂപിക്കുക (2015 P1 MARK 10)                                                                                                                                                    
  8.  ചങ്ങമ്പുഴയുടെ വ്യക്തിജീവിതവും കാവ്യജീവിതവും ചങ്ങമ്പുഴ കൃഷ്ണപ്പിളള നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന കൃതിയിൽ എങ്ങനെ സമന്വയിപ്പിച്ചിരിക്കുന്നു                                
  9.  ചങ്ങമ്പുഴയുടെ വാഴക്കുലയെന്ന കവിതയെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്‍റെ കവിതകളുടെ സ്വഭാവ സവിശേഷതകൾ വിലയിരുത്തുക (2015 P1 MARK 10)                                                                
  10. ചങ്ങമ്പുഴ കൃഷ്ണപ്പിളള നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ഗ്രന്ഥനാമം ആ കൃതിക്ക് അന്വർത്ഥമാണോ എന്ന് പരിശോധിക്കുക (2016 P2 MARK 15)                                                              
  11. ചങ്ങമ്പുഴയുടെ ശപിയ്ക്കപ്പെട്ട ഗന്ധർവ്വജീവിതത്തെ കവിതകളിൽനിന്നും ജീവചരിത്രത്തിൽ നിന്നും എം.കെ സാനു നിരീക്ഷിച്ചെടുക്കുന്നതെങ്ങനെ? വിശദീകരിക്കുക(2017 P2 MARK 20)                                                                                                                                                                                 
  12. ചങ്ങമ്പുഴയുടെ ദാമ്പത്യജീവിതത്തിൽ നിലനിന്ന സംഘർഷാത്മകമായ അന്തരീക്ഷം അതേപടി കളിത്തോഴിയിലും ചിത്രീകരിച്ചിട്ടുണ്ട്. വിശദമാക്കുക (2018 P2 MARK 10)                                                                                            
  13. ചങ്ങമ്പുഴയും സഞ്ജയനും തമ്മിൽ ഉണ്ടായ കലഹത്തിന്‍റെ കാര്യകാരണങ്ങളും സ്വഭാവവും വിവരിക്കുക. (2018 P2 MARK 20)                                                                                                                                                                  
  14. ചങ്ങമ്പുഴ കവിതകളുടെ അന്തർധാരകൾ വ്യക്തമാക്കുന്നതിൽ എം.കെ സാനു എത്ര മാത്രം വിജയിച്ചിട്ടുണ്ടെന്ന് പരിശോധിക്കുക.(2019P2MARK 20)

DECODE ; ചങ്ങമ്പുഴ കൃഷ്ണപ്പിളള നക്ഷത്രങ്ങളുടെ സ്നേഹഭാജനം PART 1


ചങ്ങമ്പുഴയുടെ ബാല്യവും ശൈശവവും 

·         പുൽക്കൊടികളും നക്ഷത്രങ്ങളും
·         കാവ്യമേഖലയിലേക്ക് ആദ്യപടവുകൾ  
·         പഠിക്കാൻ മിടുക്കൻ; പക്ഷേ-----


                            
                            ഇടപ്പളളിയിൽ ഏറ്റവുമധികം സമ്പത്തും പ്രതാപവുമുളള തറവാടുകളിൽ ഒന്നായിരുന്നു ചങ്ങമ്പുഴ തറവാട് . എന്നാൽ തുടർന്ന് ഒരുകാരണവരുടെ ദുർവാശിയിൽ പ്രതാപമെല്ലാം തകർന്ന് പടുകുഴിയിൽ വീണ അവസ്ഥയിലാണ് ചങ്ങമ്പുഴയുടെ ജനനം. 14 വയസ്സുതികയുന്നതിനു മുമ്പ് തന്നെ പിതാവിന്‍റെയും സഹോദരിയുടെയും മരണങ്ങൾ കാണേണ്ടതായി വന്നു. പ്രൈമറിക്ലാസ്സിൽ പഠിക്കുന്ന കാലത്ത് എച്ചിൽതീനി എന്ന്  വിളിച്ച് കരയിപ്പിച്ചത് അദ്ദേഹം പിൽക്കാലത്ത് എഴുതിയിട്ടുണ്ട്. ഞാൻ ഇന്നിതുവരെ ഉച്ഛിഷ്ടം ആഹരിച്ചിട്ടില്ല എന്ന് പ്രതിയോഗികളോട് പറഞ്ഞിരുന്നു. എന്നാൽ അതിൽ കാര്യമൊന്നുമുണേടായില്ല.
                             ഒരു വശത്ത് ദാരിദ്ര്യം മറുവശത്ത് അപമാനബോധം. ഇളംപ്രായത്തിൽത്തന്നെ ആ വ്യക്തിത്വത്തിൽ അപകർഷാബോധം നീറിപ്പിടിപ്പിച്ചിരുന്നു. അതോടൊപ്പം തന്നെ തീവ്രമായസുഖാസക്തിയും വികാരപരതയും ശൈശവം മുതൽതന്നെ സഹജഭാവങ്ങളായിരുന്നു. തന്‍റെ  ഇഷ്ടാനുസരണം കാര്യങ്ങൾ ചെയ്യാൻ അച്ഛൻ സ്വാതന്ത്ര്യം നൽകിയിരുന്നില്ല. അതിനാൽ അച്ഛനോട് ഉളളിൽ വെറുപ്പ് തോന്നിയിരുന്നു . അതിനാലാണ് അച്ഛന്‍റെ മരണത്തിൽ ചങ്ങമ്പുഴ ആഹ്ലാദിച്ചത് . തന്‍റെ പിതാവ് സദാചാര സീമകൾക്കപ്പുറത്തുളള സൈ്വര്യവൃത്തികളിൽ ഏർപ്പെടുന്നതിന് ശൈശവത്തിൽ തന്നെ അദ്ദേഹം സാക്ഷിയായിട്ടുണ്ട്. ഇത്തരം അനുഭവങ്ങളിൽ നിന്ന് രൂപപ്പെട്ട വിലക്ഷണതകളായിരിക്കണം പിൽക്കാലത്തു വിചിത്രമാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
                             എന്‍റെ ശൈശവം ശിശിര പ്രഭാതം പോലെ ശാന്തസുന്ദരമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. തന്‍റെ ഗ്രാമത്തിന്‍റെ പ്രകൃതിഭംഗി അദ്ദേഹത്തിന്‍റെ ശൈശവത്തിലും തുടർന്ന് അദ്ദേഹത്തിന്‍റെ കവിതകളിലും നമുക്ക് കാണാം. കൂട്ടുക്കാരുടെ കാര്യത്തിൽ ആ ബാല്യം സമ്പന്നമായിരുന്നു. പളളിക്കൂട ജീവിതവും  കൃഷ്ണപ്പിളളയ്ക്ക് വളരെയധികം ഇഷ്ടമായിരുന്നു. അന്നത്തെ വിദ്യാഭ്യാസരീതിയിൽ കാവ്യാഭിരുചിക്കുളള പ്രാധാന്യം ഇതിനൊരു കാരണമായിരുന്നു. പ്രൈമറിസ്കൂളിൽ പഠിക്കുമ്പോളായിരുന്നു കാവ്യരചനാ പരിശ്രമങ്ങളുടെ ആരംഭം . അതിന് കാരണമായത് തന്‍റെ സഹപാഠിയുമായുണ്ടായ ഒരു കലഹവുമാണ് . ഏത് കവിയേയും മൌലികമായി പ്രചോദിപ്പിക്കുന്ന രണ്ട് ചോദനകൾ ഇതിലുണ്ട് ഒന്ന് ആത്മാവിഷ്കരണാസക്തിയും രണ്ട് സ്വന്തം അനുഭവം മറ്റുളളവരിലേക്ക് എത്തിക്കാനുളള അഭിനിവേശവുമാണ്. 
                                                               പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഇടപ്പളളി കൃഷ്ണവിലാസം ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ എത്തിയപ്പോളാണ് ഇടപ്പളളി രാഘവൻപ്പിളളയെ കണ്ടുമുട്ടുന്നത്. കവിതയെഴുത്തുക്കാരെന്ന നിലയ്ക്ക് രണ്ട് പേരും പ്രശസ്തി നേടിയിരുന്നു. ഇത് അവരെ അകറ്റാനാണ് ഇടയാക്കിയത്. കവിതയിൽ ബാഹ്യമായ സാദൃശ്യം ഉണ്ടെങ്കിലും രാഘവൻപ്പിളള കൂടുതൽ ഗൌരവക്കാരനും ചങ്ങമ്പുഴ അപക്വമായ വിഷാദത്തിന്‍റെ കവിയും ആയിരുന്നു. ഇടപ്പളളിയിൽ സംഘടിപ്പിച്ചിരുന്ന സാഹിത്യസമാജങ്ങളിൽ രണ്ട് പേരും പങ്കെടുത്തിരുന്നു.
                                                           ഇളംപ്രായത്തിൽ തന്നെ ഏകാന്തതയിലിരുന്ന് പുസ്തകങ്ങളുടെ ലോകത്തിൽ ആ ഇളംമനസ്സ് വിഹരിക്കാന തുടങ്ങിയിരുന്നു.എല്ലാ പുസ്തകങ്ങളും ആർത്തിയോടെ വായിക്കുമായിരുന്നു. എങ്കിലും പദ്യകൃതികളോടായിരുന്നു കൂടുതൽ ആഭിമുഖ്യം. ഈ കാലഘട്ടത്തിൽ തന്നെ കവിതാരചന ദിനചര്യയുടെ ഭാഗമായിരുന്നു. ബാലസമാജത്തിലും  ഇടപ്പളളിയിലെ സാഹിത്യസദസ്സിലും കവിതകൾ  അവതരിപ്പിക്കുകയും അവ ശ്രദ്ധാവിഷയമാവുകയും ചെയ്തിരുന്നു . മിഡിൽ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ആലുവാ സെന്‍റ് മേരീസ് ഹൈസ്കൂളിൽ ഉപരിപഠനത്തിനു ചേർന്നു. ആ സമയം സാഹിത്യപരമായി എടുത്തുപറയേണ്ട നേട്ടങ്ങളും ഉണ്ടായി . കുറ്റിപ്പുഴ കൃഷ്ണപ്പിളളയെ കണ്ട്മുട്ടുകയും അദ്ദേഹം നൽകിയ പുസ്തകങ്ങളിലൂടെ വിശ്വസാഹിത്യത്തിന്‍റെ വിശാലമേഖലയിലേക്ക് കടന്നു. ഇടപ്പളളിയിൽ വെച്ച് നടന്ന സമസ്ത കേരളസാഹിത്യപരിഷത്തിന്‍റെ സമ്മേളനത്തിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. അവിടെവെച്ച് പല സാഹിത്യനായകന്മാരായും പരിചയപ്പെടാനും ഒപ്പം അവരുടെ കൃതികൾ അറിയാനും സാധിച്ചു . ഈ ഘട്ടത്തിലാണ് പൌരസ്ത്യദൂതൻ എന്ന മാസികയിൽ കൃഷ്ണപ്പിളളയുടെ ഒരു കവിത ആദ്യമായി പ്രകാശിതമാവുന്നത്.

download handwritten note changambuzha nakshathrangalude snehabhajanam hand written notes 1

Monday, February 24, 2020

മേഘരൂപന്‍ ആറ്റൂര്‍ രവിവര്‍മ്മ. മലയാളം കവിത megharoopan

മേഘരൂപന്‍
ആറ്റൂര്‍ രവിവര്‍മ്മ.


സഹ്യനേക്കാള്‍ തലപ്പൊക്കം
നിളയേക്കാളുമാര്‍ദ്രത
ഇണങ്ങി നിന്നില്‍ ; സല്‍പ്പുത്ര
ന്മാരില്‍ പൈതൃകമങ്ങനെ!
നിനക്കെഴുതുവാന്‍ പൂഴി
വിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാന്‍ മാനം
നീര്‍ത്തുന്നു വര്‍ണ്ണപുസ്തകം.
നിനക്കു മഞ്ഞുകുപ്പായം
തുന്നുന്നു തിരുവാതിര
പടിക്കല്‍ വന്നു കൂകുന്നു
പട്ടണിപ്പൊന്നുഷസ്സുകള്‍ .
ഇടുങ്ങിയ, നിരപ്പായ,
തേഞ്ഞപാതകള്‍ വിട്ടു നീ
ഉന്നതങ്ങളില്‍ മേഘങ്ങ
ളൊത്തുമേയുന്ന വേളയില്‍
പൊന്‍ കോലം കേറ്റുവാന്‍ കുമ്പി
ട്ടീലല്ലോ നിന്റെ മസ്തകം
ഇരുമ്പുകൂച്ചാല്‍ ബന്ധിക്ക
പ്പെട്ടീലല്ലോ പദങ്ങളും.
ഉന്നം തെറ്റാത്ത തോക്കിന്നു
മായീലാ നിന്നെ വീഴ്ത്തുവാന്‍
കേമന്മാരോമനിച്ചാലും
ചെവി വട്ടംപിടിച്ചു നീ
നീയിന്നാ മേഘരൂപന്റെ
ഗോത്രത്തില്‍ ബാക്കിയായവന്‍ ,
ഏതോ വളകിലുക്കം കേ
ട്ടലയും ഭ്രഷ്ടകാമുകന്‍
അണുധൂളിപ്രസാരത്തി
ന്നവിശുദ്ധദിനങ്ങളില്‍
മുങ്ങിക്കിടന്നു നീ പൂര്‍വ
പുണ്യത്തിന്റെ കയങ്ങളില്‍
നീ കൃഷ്ണശിലതന്‍ താളം!
വിണ്ണിലോലുന്ന നീലിമ!
ആഴിതന്‍ നിത്യമാം തേങ്ങല്‍ !
പൗര്‍ണമിക്കുളള പൂര്‍ണ്ണത!
അന്ധര്‍ നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം

Bhoomikkoru Charamageetham - ONV Kurup മലയാളം കവിത [ഭൂമിയ്ക്കൊരു ചരമഗീതം - ഓ എൻ വി കുറുപ്പ്] ഭൂമിയ്ക്കൊരു ചരമഗീതം


Image result for bhoomikkoru charamageetham

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!

നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന്‍ ചിറകിന്റെ-
യൊരു തൂവലിന്‍ തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! -- നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ...!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?....

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!