Search This Blog

Friday, April 24, 2020

DECODE ; ചങ്ങമ്പുഴ കൃഷ്ണപ്പിളള നക്ഷത്രങ്ങളുടെ സ്നേഹഭാജനം PART 1


ചങ്ങമ്പുഴയുടെ ബാല്യവും ശൈശവവും 

·         പുൽക്കൊടികളും നക്ഷത്രങ്ങളും
·         കാവ്യമേഖലയിലേക്ക് ആദ്യപടവുകൾ  
·         പഠിക്കാൻ മിടുക്കൻ; പക്ഷേ-----


                            
                            ഇടപ്പളളിയിൽ ഏറ്റവുമധികം സമ്പത്തും പ്രതാപവുമുളള തറവാടുകളിൽ ഒന്നായിരുന്നു ചങ്ങമ്പുഴ തറവാട് . എന്നാൽ തുടർന്ന് ഒരുകാരണവരുടെ ദുർവാശിയിൽ പ്രതാപമെല്ലാം തകർന്ന് പടുകുഴിയിൽ വീണ അവസ്ഥയിലാണ് ചങ്ങമ്പുഴയുടെ ജനനം. 14 വയസ്സുതികയുന്നതിനു മുമ്പ് തന്നെ പിതാവിന്‍റെയും സഹോദരിയുടെയും മരണങ്ങൾ കാണേണ്ടതായി വന്നു. പ്രൈമറിക്ലാസ്സിൽ പഠിക്കുന്ന കാലത്ത് എച്ചിൽതീനി എന്ന്  വിളിച്ച് കരയിപ്പിച്ചത് അദ്ദേഹം പിൽക്കാലത്ത് എഴുതിയിട്ടുണ്ട്. ഞാൻ ഇന്നിതുവരെ ഉച്ഛിഷ്ടം ആഹരിച്ചിട്ടില്ല എന്ന് പ്രതിയോഗികളോട് പറഞ്ഞിരുന്നു. എന്നാൽ അതിൽ കാര്യമൊന്നുമുണേടായില്ല.
                             ഒരു വശത്ത് ദാരിദ്ര്യം മറുവശത്ത് അപമാനബോധം. ഇളംപ്രായത്തിൽത്തന്നെ ആ വ്യക്തിത്വത്തിൽ അപകർഷാബോധം നീറിപ്പിടിപ്പിച്ചിരുന്നു. അതോടൊപ്പം തന്നെ തീവ്രമായസുഖാസക്തിയും വികാരപരതയും ശൈശവം മുതൽതന്നെ സഹജഭാവങ്ങളായിരുന്നു. തന്‍റെ  ഇഷ്ടാനുസരണം കാര്യങ്ങൾ ചെയ്യാൻ അച്ഛൻ സ്വാതന്ത്ര്യം നൽകിയിരുന്നില്ല. അതിനാൽ അച്ഛനോട് ഉളളിൽ വെറുപ്പ് തോന്നിയിരുന്നു . അതിനാലാണ് അച്ഛന്‍റെ മരണത്തിൽ ചങ്ങമ്പുഴ ആഹ്ലാദിച്ചത് . തന്‍റെ പിതാവ് സദാചാര സീമകൾക്കപ്പുറത്തുളള സൈ്വര്യവൃത്തികളിൽ ഏർപ്പെടുന്നതിന് ശൈശവത്തിൽ തന്നെ അദ്ദേഹം സാക്ഷിയായിട്ടുണ്ട്. ഇത്തരം അനുഭവങ്ങളിൽ നിന്ന് രൂപപ്പെട്ട വിലക്ഷണതകളായിരിക്കണം പിൽക്കാലത്തു വിചിത്രമാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
                             എന്‍റെ ശൈശവം ശിശിര പ്രഭാതം പോലെ ശാന്തസുന്ദരമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. തന്‍റെ ഗ്രാമത്തിന്‍റെ പ്രകൃതിഭംഗി അദ്ദേഹത്തിന്‍റെ ശൈശവത്തിലും തുടർന്ന് അദ്ദേഹത്തിന്‍റെ കവിതകളിലും നമുക്ക് കാണാം. കൂട്ടുക്കാരുടെ കാര്യത്തിൽ ആ ബാല്യം സമ്പന്നമായിരുന്നു. പളളിക്കൂട ജീവിതവും  കൃഷ്ണപ്പിളളയ്ക്ക് വളരെയധികം ഇഷ്ടമായിരുന്നു. അന്നത്തെ വിദ്യാഭ്യാസരീതിയിൽ കാവ്യാഭിരുചിക്കുളള പ്രാധാന്യം ഇതിനൊരു കാരണമായിരുന്നു. പ്രൈമറിസ്കൂളിൽ പഠിക്കുമ്പോളായിരുന്നു കാവ്യരചനാ പരിശ്രമങ്ങളുടെ ആരംഭം . അതിന് കാരണമായത് തന്‍റെ സഹപാഠിയുമായുണ്ടായ ഒരു കലഹവുമാണ് . ഏത് കവിയേയും മൌലികമായി പ്രചോദിപ്പിക്കുന്ന രണ്ട് ചോദനകൾ ഇതിലുണ്ട് ഒന്ന് ആത്മാവിഷ്കരണാസക്തിയും രണ്ട് സ്വന്തം അനുഭവം മറ്റുളളവരിലേക്ക് എത്തിക്കാനുളള അഭിനിവേശവുമാണ്. 
                                                               പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഇടപ്പളളി കൃഷ്ണവിലാസം ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ എത്തിയപ്പോളാണ് ഇടപ്പളളി രാഘവൻപ്പിളളയെ കണ്ടുമുട്ടുന്നത്. കവിതയെഴുത്തുക്കാരെന്ന നിലയ്ക്ക് രണ്ട് പേരും പ്രശസ്തി നേടിയിരുന്നു. ഇത് അവരെ അകറ്റാനാണ് ഇടയാക്കിയത്. കവിതയിൽ ബാഹ്യമായ സാദൃശ്യം ഉണ്ടെങ്കിലും രാഘവൻപ്പിളള കൂടുതൽ ഗൌരവക്കാരനും ചങ്ങമ്പുഴ അപക്വമായ വിഷാദത്തിന്‍റെ കവിയും ആയിരുന്നു. ഇടപ്പളളിയിൽ സംഘടിപ്പിച്ചിരുന്ന സാഹിത്യസമാജങ്ങളിൽ രണ്ട് പേരും പങ്കെടുത്തിരുന്നു.
                                                           ഇളംപ്രായത്തിൽ തന്നെ ഏകാന്തതയിലിരുന്ന് പുസ്തകങ്ങളുടെ ലോകത്തിൽ ആ ഇളംമനസ്സ് വിഹരിക്കാന തുടങ്ങിയിരുന്നു.എല്ലാ പുസ്തകങ്ങളും ആർത്തിയോടെ വായിക്കുമായിരുന്നു. എങ്കിലും പദ്യകൃതികളോടായിരുന്നു കൂടുതൽ ആഭിമുഖ്യം. ഈ കാലഘട്ടത്തിൽ തന്നെ കവിതാരചന ദിനചര്യയുടെ ഭാഗമായിരുന്നു. ബാലസമാജത്തിലും  ഇടപ്പളളിയിലെ സാഹിത്യസദസ്സിലും കവിതകൾ  അവതരിപ്പിക്കുകയും അവ ശ്രദ്ധാവിഷയമാവുകയും ചെയ്തിരുന്നു . മിഡിൽ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ആലുവാ സെന്‍റ് മേരീസ് ഹൈസ്കൂളിൽ ഉപരിപഠനത്തിനു ചേർന്നു. ആ സമയം സാഹിത്യപരമായി എടുത്തുപറയേണ്ട നേട്ടങ്ങളും ഉണ്ടായി . കുറ്റിപ്പുഴ കൃഷ്ണപ്പിളളയെ കണ്ട്മുട്ടുകയും അദ്ദേഹം നൽകിയ പുസ്തകങ്ങളിലൂടെ വിശ്വസാഹിത്യത്തിന്‍റെ വിശാലമേഖലയിലേക്ക് കടന്നു. ഇടപ്പളളിയിൽ വെച്ച് നടന്ന സമസ്ത കേരളസാഹിത്യപരിഷത്തിന്‍റെ സമ്മേളനത്തിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. അവിടെവെച്ച് പല സാഹിത്യനായകന്മാരായും പരിചയപ്പെടാനും ഒപ്പം അവരുടെ കൃതികൾ അറിയാനും സാധിച്ചു . ഈ ഘട്ടത്തിലാണ് പൌരസ്ത്യദൂതൻ എന്ന മാസികയിൽ കൃഷ്ണപ്പിളളയുടെ ഒരു കവിത ആദ്യമായി പ്രകാശിതമാവുന്നത്.

download handwritten note changambuzha nakshathrangalude snehabhajanam hand written notes 1

No comments:

Post a Comment